Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Payasam Festival

Palakkad

കെ​ടിഡി​സി​യു​ടെ പാ​യ​സ​മേ​ള നാ​ളെമു​ത​ൽ

മ​ണ്ണാ​ർ​ക്കാ​ട്: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​ടി​ഡി​സി ന​ട​ത്തു​ന്ന പാ​യ​സ​കൗ​ണ്ട​ർ മ​ണ്ണാ​ർ​ക്കാ​ട് കു​ടു ബി​ൽ​ഡിം​ഗി​ന് മു​ൻ​വ​ശ​ത്തെ സ്റ്റാ​ളി​ലും ആ​ര്യ​മ്പാ​വ് കെ​ടി​ഡി​സി​യി​ലും മ​ണ്ണാ​ർ​ക്കാ​ട് ആ​ഹാ​ർ റെ​സ്റ്റോ​റ​ന്‍റി​ലും നാ​ളെ തു​ട​ങ്ങും. ഉ​ദ്ഘാ​ട​നം ഉ​ച്ച​ക്ക് 12 ന് ​കേ​ര​ള പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി അ​ഡ്വ. എ​ൻ. ഷം​സു​ദീ​ൻ നി​ർ​വ​ഹി​ക്കും. 24 മു​ത​ൽ തി​രു​വോ​ണം വ​രെ എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക്ക് 12 മു​ത​ൽ 2.30 വ​രെ ആ​ര്യ​മ്പാ​വ് കെ​ടി​ഡി​സി​യി​ലും ആ​ഹാ​ർ ശ്രീ​കൃ​ഷ്ണ​പു​ര​ത്തും ആ​ഹാ​ർ മ​ണ്ണാ​ർ​ക്കാ​ടും ആ​ഹാ​ർ ചെ​ർ​പ്പു​ള​ശേ​രി​യി​ലും തി​രു​വോ​ണ​സ​ദ്യ റെ​സ്റ്റോ​റ​ന്‍റി​ലും പാ​ർ​സ​ലാ​യും ല​ഭി​ക്കും. പാ​യ​സം ബോ​ളി​യും ല​ഭി​ക്കും.

ച​ക്ക​പാ​യ​സം, പൈ​നാ​പ്പി​ൾ പാ​യ​സം, കാ​ര​റ്റ് പാ​യ​സം, അ​ട​പ്ര​ഥ​മ​ൻ, പാ​ല​ട​പാ​യ​സം, പ​രി​പ്പ് പ​യാ​സം, ഗോ​ത​മ്പു​പാ​യ​സം, നേ​ത്ര​പ​ഴ​പ്ര​ഥ​മ​ൻ, മാ​മ്പ​ഴ​പാ​യ​സം, മ​ത്ത​ൻ പാ​യ​സം തു​ട​ങ്ങി​യ വി​വി​ധ​യി​നം പാ​യ​സ​ങ്ങ​ളും പ്ര​ത്യേ​കം ചേ​രു​വ​ക​ളും പാ​ച​ക വി​ധി​യ​നു​സ​രി​ച്ച് ത​യ്യാ​റാ​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പാ​യ​സ​ങ്ങ​ളും പ​രി​പാ​ടി​യു​ടെ സ​വി​ശേ​ഷ​ത​യാ​ണ്. തി​ര​ക്കൊ​ഴി​വാ​ക്കാ​ൻ മു​ൻ‌​കൂ​ർ ബു​ക്കിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കിം​ഗി​നും ഫോ​ൺ: 04924 236404, 9400008683, 9400008684.

Latest News

Corehub Up